ഭോപ്പാല്‍: ഭോപ്പാലിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി മധ്യപ്രദേശ് ഡി.ജി.പി രംഗത്ത്. മുഖ്യമന്ത്രിയോട് യാത്ര വൈകിപ്പിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. കൂടാതെ സംഭവത്തില്‍ വിശദീകരണം തേടയിട്ടുണ്ടെന്നും മധ്യപ്രദേശ് ഡി.ജി.പി ആര്‍.കെ ശുക്ല പറഞ്ഞു. വേദിയിലുണ്ടായിരുന്ന പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിന് സമയം ആവശ്യമായിരുന്നു. ഇതിനാലാണ് യാത്ര വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ശുക്ല പറഞ്ഞു. ഉന്നതതലത്തിലുള്ള അന്വേഷണം സംഭവത്തില്‍ നടത്തുമെന്നും അദേഹം പറഞ്ഞു. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നേരത്തെ മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ഹിന്ദി തെറ്റായി മനിസിലാക്കിയതാകാം എന്ന് നേരത്തെ ഉന്നത പോലീസുദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. തുടർന്നാണ് ഡിജിപിയുടെ വിശദീകരണം. മധ്യപ്രദേശ് പോലീസ് പിണറായിയോട് പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മലയാളി സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന്ആവശ്യപ്പെട്ടതായിരുന്നു വിവാദം. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഭോപ്പാല്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഹാളിലേക്ക് പുറപ്പെട്ട പിണറായിയെ പാതിവഴിയിൽ വച്ച് പൊലീസ് തടഞ്ഞത് വലിയ ചര്‍ച്ചയായി. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പിണറായിയെ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. നേരത്തെ മധ്യപ്രദേശ് ഡി.ജി.പിയും ഖേദപ്രകടനം നടത്തിയിരുന്നു.
ഭോപ്പാലില്‍ മലയാളി സംഘടനകളുടെ ക്ഷണം സ്വീകരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പ്രതിഷേധമുണ്ടാകാനിടയുണ്ട് എന്ന് പൊലീസ് സൂചിപ്പിച്ചതേയുള്ളവെന്നായിരുന്നു ബിജെപിയുടെ വിശദീകരണം. മാത്രമല്ല പിണറായിക്ക് പൂര്‍ണ്ണ സുരക്ഷ പൊലീസ് ഉറപ്പ് നല്‍കുകയും ചെയ്തു. പ്രതിഷേധം വകവയ്ക്കാതെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തിരുന്നെങ്കില്‍ പ്രതിഷേധക്കാരെ പൊലീസ് നേരിടുമായിരുന്നു. എങ്കിൽ മുഖ്യമന്ത്രിക്ക് പരിപാടിയില്‍ പങ്കെടുക്കാൻ സാധിക്കുമായിരുന്നു. പക്ഷെ പ്രതിഷേധം ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ തന്ത്രമറിയാവുന്നവര്‍ പരിപാടി റദ്ദാക്കി തിരിച്ചുവന്നുവെന്ന് ബിജെപി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇതരസംസ്ഥാനത്ത് ആര്‍എസ്‌എസുകാര്‍ സഞ്ചാരസ്വാതന്ത്ര്യംവരെ തടഞ്ഞു എന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് ബിജെപിക്കാരുടെ വാദം. ഇത് ശരിവയ്ക്കും വിധത്തിലാണ് മധ്യപ്രദേശ് ഡിജിപിയുടെ വിശദീകരണവും.
Post Your Comments