അബുദാബി: അബുദാബിയിൽ കെട്ടിടവാടക വര്‍ധനവിന് ഉണ്ടായിരുന്ന നിയന്ത്രണം പുന:സ്ഥാപിച്ചു. ഇതുപ്രകാരം കെട്ടിട ഉടമകള്‍ക്ക് വാര്‍ഷിക വാടകയുടെ അഞ്ച് ശതമാനത്തിലധികം വര്‍ധിപ്പിക്കാനാകില്ല. അബുദാബി സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം എന്നാണ് പുതിയ ഉത്തരവിനെ പ്രവാസികള്‍ വിശേഷിപ്പിച്ചത്.
2016 ലെ ഇരുപതാം നമ്പര്‍ നിയമപ്രകാരം അബുദാബിയില്‍ കെട്ടിടവാടക വര്‍ധനവിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ നിയന്ത്രണം 2013 ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മുന്‍സിപ്പല്‍ അഫയേഴ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് റദ്ദാക്കുകയായിരുന്നു. തുടർന്ന് വാടകയിൽ വലിയതോതിൽ വർധനവുണ്ടായി. ഈ ഘട്ടത്തിലാണ് പ്രവാസി ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് വാടക വര്‍ധന നിയന്ത്രണം പുനസ്ഥാപിക്കുന്നത്.
Post Your Comments