തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമപ്രദര്‍ശിപ്പിക്കുന്നതിനിടെ ദേശീയഗാനത്തോട് അനാദരവ് കാട്ടിയ അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തെ ആറു പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നേരത്തെ അറസ്റ്റ് ചെയ്ത ആറുപേരെ ജാമ്യത്തില്‍ വിട്ടു.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ, ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതിരുന്ന അഞ്ചു പുരുഷന്മാരെയും ഒരു വനിതയേയുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്.
Post Your Comments