ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകളെന്ന പേരില്‍ ഒരു യുവതിയുടെ ചിത്രം വാട്സാപ്പിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നു.2014ല്‍ അനധികൃത സ്വത്ത് കേസില്‍ ജയലളിത ജയിലിലായത് മുതല്‍ ജയയുടെ മകളെന്ന പേരില്‍ ഇവരുടെ ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജയയുടെ മരണത്തോടെ ഇപ്പോൾ വീണ്ടും പ്രചരണം ശക്തമായിരിക്കുകയാണ്.ഈ യുവതി ജയലളിതയുടെ രഹസ്യ പുത്രിയാണെന്നും ഇവർ യു എസിലാണ് ഇപ്പോഴുള്ളതെന്നുമാണ് പ്രചാരണം.
എന്നാൽ ചിലർ ഇതിന്റെ സത്യാവസ്ഥ വെളിയിൽ കൊണ്ട് വന്നു.പ്രശസ്ത ഗായികയും ടെലിവിഷന്‍ അവതാരകയുമായ ചിന്‍മയി ശ്രീപ്രദയാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വന്നത്.ദിവ്യ രാമനാഥന്‍ വീരരാഘവന്‍ എന്ന ഈ യുവതിക്ക് ജയലളിതയുടെ മുഖ സാമ്യം ഉണ്ടെന്നല്ലാതെ അവരുമായി യാതൊരു ബന്ധവും ഇല്ല.
ഓസ്ട്രേലിയയില്‍ താമസിക്കുന്ന ദിവ്യ, പ്രശസ്ത മൃദംഗ വിദ്വാന്‍ ട്രിവാന്‍ഡ്രം വി. ബാലാജിയുടെ കുടുംബാംഗമാണ്.സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ദിവ്യയുടെ ബന്ധു ട്രിവാന്‍ഡ്രം ബാലാജിയും ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ് ദിവ്യയെന്ന് ചിന്‍മയിയും ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Post Your Comments