ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്. നല്ല ഉദ്ദേശത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം,നോട്ട് നിരോധനം മുന്നൊരുക്കമില്ലാതെയാണ് നടത്തിയതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെടുന്നു. മുന്നൊരുക്കമില്ലാത്തിനാലാണ് പദ്ധതി പാളിയതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇത് സാധാരണക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments