തിരുവനന്തപുരം: മലയാളി അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഭോപ്പാലിലെത്തിയ തന്നെ മധ്യപ്രദേശ് പൊലീസ് മടക്കിയയച്ച എന്ന പിണാറായി വിജയൻറെ ആരോപണത്തിനെതിരെ കുമ്മനം രാജശേഖരൻ.’പരിപാടി നടക്കുന്നിടത്ത് പ്രതിഷേധം ഉണ്ടെന്ന് പൊലീസ് പിണറായിയെ അറിയിക്കുകയും സംരക്ഷണം ഒരുക്കാമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രി അത് നിഷേധിക്കുകയായിരുന്നു.’
‘സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫിസുകള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയാത്തവരാണ് മധ്യപ്രദേശിലെ സംഭവത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതെന്ന്’ കുമ്മനം പറഞ്ഞു.തന്നെ മടക്കിയയച്ച സംഭവം ഒരുകാലത്തും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കുമ്മനത്തിന്റെ മറുപടി.
ഭോപ്പാലില്‍ മലയാളി സംഘടനയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആര്‍എസ്‌എസ് പ്രതിഷേധമുണ്ടാകുമെന്ന് പൊലീസ് പിണറായിയെ അറിയിച്ചത്. എന്നാൽ പിണറായി വിജയൻ പരിപാടിയിൽ പങ്കെടുക്കാൻ പിന്നീട് വിസമ്മതിക്കുകയായിരുന്നു.സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ളവര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
Post Your Comments