തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം കൂടിവരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ നിഷാന മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അയച്ച വീഡിയോ സന്ദേശം ശ്രദ്ധേയമായിരുന്നു. ഒരു അമ്മയെന്ന നിലയില്‍ തന്റെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് നിഷാന മുഖ്യമന്ത്രിക്ക് പരാതി രൂപത്തില്‍ വീഡിയോ അയച്ചു കൊടുത്തത്.
വാട്‌സ്ആപ്പിലൂടെയായിരുന്നു വീഡിയോ സന്ദേശം അയച്ചത്. ഈ വീഡിയോ സന്ദേശം മുഖ്യമന്ത്രി പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു കൈമാറുകയും ചെയ്തു. ലോക്നാഥ് ബെഹ്റ നിഷാനയ്ക്ക് ഇതിനുള്ള മറുപടിയും നല്‍കി. ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് നിഷാനയ്ക്ക് ലോക്നാഥ് ബെഹ്റ മറുപടി നല്‍കിയത്. അമ്മമാര്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതയോടെ പോലീസ് നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ലോക്നാഥ് ബെഹ്റ പറയുന്നു.
ഫേസ്ബുക്കിന്റെ പൂര്‍ണ്ണ രൂപം വായിക്കാം…
നിഷാന മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം അയച്ച വീഡിയോ സന്ദേശം കാണാം…
Post Your Comments