പെഷവാര്‍: തീവ്രവാദികള്‍ക്ക് വെല്ലുവിളിയായി ഇനി ഈ വളയിട്ട കൈകള്‍. ബോംബ് നിര്‍വീര്യമാക്കാന്‍ റഫിയ ഖസീം ബെയ്ഗ് രംഗത്തിറങ്ങുകയാണ്. പാകിസ്ഥാനിലെ ബോംബ് സ്‌ക്വാഡില്‍ അംഗമാകുന്ന ആദ്യവനിത എന്ന വിശേഷണവും ഇനി റഫിയയ്ക്ക് സ്വന്തം.
സ്ത്രീ സമൂഹത്തിന് റഫിയ മാതൃകയാകുകയാണ്. 15 ദിവസത്തെ കഠിന പരിശീലനത്തിനൊടുവില്‍ മാത്രമേ മനക്കരുത്തോടെ റഫിയയ്ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ഖൈബര്‍ പഖ്ചുങ്ക്വ സ്വദേശിനിയാണ് ഈ 29 കാരി. ഏഴുവര്‍ഷം മുന്‍പാണ് റഫിയ പൊലീസ് കോണ്‍സ്റ്റബിള്‍ ആയി സര്‍വീസില്‍ പ്രവേശിക്കുന്നത്.
എല്ലാ വിധത്തിലുള്ള ബോംബുകള്‍ കണ്ടെത്താനും, അത് നിര്‍വീര്യമാക്കാനുമുള്ള പരിശീലനമാകും ഈ 15 ദിവസത്തിനുള്ളില്‍ ലഭിക്കുക. വര്‍ഷങ്ങള്‍ക്കുമുന്‍പ് കോടതിയുടെ പരിസരത്ത് നടന്ന ബോംബ് സ്‌ഫോടനത്തില്‍ റഫിയയും സാക്ഷിയായിരുന്നു. അന്നുമുതലാണ് ബോംബ് സ്‌ക്വാഡില്‍ ചേരാന്‍ റഫിയ ആഗ്രഹിച്ചു തുടങ്ങിയത്.
Post Your Comments