തിരുവനന്തപുരം : ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. 22 ന് എ.ഐ.ടി.യു.സിയും, 23 ന് കോണ്‍ഗ്രസ് അനുകൂല സംഘടനായ ടി.ഡി.എഫും പണിമുടക്കിന് നോട്ടീസ് നല്‍കി. 13 മുതല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങുമെന്ന് ടി.ഡി.എഫ് പ്രസിഡന്റ് തമ്പാനൂര്‍ രവിയും 15 മുതല്‍ ചീഫ് ഓഫീസ് ഉപരോധിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.ജി രാഹുലും അറിയിച്ചു.
ഒക്ടോബറില്‍ ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ചില സ്ഥലങ്ങളില്‍ ഡപ്പോ പ്രവര്‍ത്തനം തടസപ്പെടുത്തിയിരുന്നു. ഗേറ്റ് പൂട്ടി ബസുകള്‍ അകത്തേയ്ക്ക് കടക്കാന്‍ അനുവദിച്ചില്ല. പുറപ്പെടേണ്ട ബസുകള്‍ തടയുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് കര്‍ശന നിര്‍ദേശം. നവംബറിലെ ശമ്പളവും പെന്‍ഷനും ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കാനറാ ബാങ്കില്‍ നിന്നും വായ്പയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.
അതേസമയം ധര്‍ണ്ണയുടെയും പ്രതഷേധത്തിന്റെയും മറവില്‍ ബസ് തടയാനുള്ള നീക്കം ശക്തമായി എതിര്‍ക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള സമരത്തിനിടെ ബസ് സര്‍വീസ് തടസപ്പെട്ടാല്‍ പൊലീസ് സഹായം തേടണമെന്ന് ഡപ്പോ മേധാവികള്‍ക്ക് ഉത്തരവ് നല്‍കി. ഡ്യൂട്ടി തടസപ്പെടുത്തിയതിന് ബസ് തടയുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ ഡിപ്പോ മേധാവികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞ എട്ടിന് എല്ലാ ഡപ്പോകള്‍ക്കും ലഭിച്ചു.
Post Your Comments