2016 ലെ കണക്കു പ്രകാരം ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ സാംസങ്ങ് ഒന്നാമതെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിൽ വിൽപ്പന നടത്തിയ മൊത്തം സ്മാർട്ട് ഫോണുകളിൽ 28.52 ശതമാനവും സാംസങ്ങ് ഫോണുകളാണ്. 14.87 ശതമാനം വിപണി വിഹിതം കരസ്ഥമാക്കി ആപ്പിളിന്റെ ഐഫോണ്‍ തൊട്ട് പിന്നാലെയുണ്ട്. 10.75 ശതമാനം വിപണി വിഹിതത്തോടെ മോട്ടോ ഫോണുകൾ മൂന്നാമതെത്തി.
സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍റ് ഡ്യൂസ് I9082 ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ . മോട്ടോ ജി 16ജിബി രണ്ടാം സ്ഥാനം കരസ്ഥമാക്കി , കൂടാതെ ആപ്പിള്‍ ഐഫോണ്‍ എസ് 16 ജിബിയും, ചൈനീസ് നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്‍റെ വണ്‍പ്ലസ് വണ്‍ 64 ജിബിയും മൂന്നും,നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഓണ്‍ലൈന്‍ വിപണി നിരീക്ഷകരായ ക്യാഷ്ഫീയാണ് കണക്കുകളുമായി രംഗത്തെത്തിയത്
Post Your Comments