India

മഴയും ചുഴലിക്കാറ്റും : ആന്‍ഡമാനില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

പോര്‍ട്ട് ബ്ലെയര്‍: കനത്ത ചുഴലികാറ്റും,മഴയും മൂലം ആന്‍ഡമാന്‍ നിക്കോബാറിലേ ഹാവ്‌ലോക്ക്,നീല്‍ ദ്വീപുകളില്‍ കുടുങ്ങിയ 425 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും വ്യോമസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. നേരത്തെ 85 പേരെ വ്യോമസേന രക്ഷപ്പെടുത്തിയിരുന്നു.

അഞ്ച് നാവികസേന കപ്പലുകളും രണ്ട് കോസ്റ്റ്ഗാര്‍ഡ് കപ്പലുകളും വ്യോമസേനയുടെ ഹെലികോട്പറുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മോശം കലാവസ്ഥയില്‍ 1500ലധികം പേരാണ്‌ ആന്റമാനിലെ വിവിധ ദ്വീപുകളിലായി കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ നിരവധി മലയാളികളും ഉണ്ടെന്നാണ് വിവരം. കനത്ത മഴയും വീശിയടിക്കുന്ന കാറ്റും ഭീതി പരത്തുന്നെങ്കിലും സഞ്ചാരികളെല്ലാം സുരക്ഷിതരാണ്. ഫോണ്‍ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ പലര്‍ക്കും നാടുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. വോഡഫോണിന് മാത്രമാണ് ദ്വീപിൽ റേഞ്ച് ലഭിക്കുന്നത്. സഞ്ചാരികള്‍ സുരക്ഷിതരാണെന്നും അവരെയോര്‍ത്ത് പരിഭ്രാന്തി വേണ്ടെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button