ചെന്നൈ: തമിഴ്‍നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹത ഏറുന്നു. ജയലളിത മരിച്ചത് ഡിസംബർ അഞ്ചിനല്ല അതിനും ദിവസങ്ങൾക്ക് മുൻപാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. മൃതദേഹം അഴുകാതിരിക്കാനായി എബാം ചെയ്‌തിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ജയലളിതയുടെ മുഖത്ത് കണ്ട നാല് പാടുകളാണ് ഈ സംശയത്തിന് ഇടയൊരുക്കിയിരിക്കുന്നത്.
വയറ്റിനുള്ളിലേക്ക് വലിയ ട്യൂബുകള്‍ കടത്തി രാസവസ്തുക്കളുടെ സഹായത്തോടെയാണ് എംബാം ചെയ്യുന്നത്. തുടര്‍ന്ന് ശരീരത്തില്‍ മുറിവുണ്ടാക്കിയ ഭാഗത്ത് ട്രോകാര്‍ ബട്ടണ്‍ വച്ച് അടയ്ക്കും. ഇത് സ്ക്രൂ പോലെ പുറത്ത് കാണാം. ജയയുടെ മുഖത്തെ പാട് ട്രോകാര്‍ ബട്ടണ് സമാനമെന്നാണ് വിവരം. ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം ശശികലയെ പോലുള്ള ചിലർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. കൂടാതെ അവരുടെ ചിത്രങ്ങളോ ഒന്നും പുറത്ത് വരാത്തതും സംശയം ബലപ്പെടുത്തുന്നു.
Post Your Comments