IndiaNews

കാറിൽ അനധികൃതമായി കടത്തിയ 76 ലക്ഷം രൂപ പിടികൂടി

അഹമ്മദാബാദ്: സൂറത്തില്‍ കാറിന്റെ ഡിക്കിയില്‍നിന്ന് 76 ലക്ഷം രൂപ പിടികൂടി. സംഭവത്തെ തുടർന്ന് ഫാഷന്‍ ഡിസൈനറായ സ്ത്രീയടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തു. ആദായനികുതി ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്‌ത്‌ വരികയാണ്. ഉറവിടം വെളിപ്പെടുത്താൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.

മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് പണവുമായി വാഹനം വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button