International

ഐ എസ്സ് ബന്ധം താനെ സ്വദേശി അറസ്റ്റിൽ

മുംബൈ : ആഗോള ഭീകര സംഘടന ഐ എസ്സിൽ ചേർന്ന താനെ സ്വദേശിയും 28 കാരനുമായ തബ്റീസ് മുഹമ്മദ് താംബേയെ ലിബിയൻ എൻഫോഴ്മെന്റ് ഏജൻസി അറസ്റ്റ് ചെ യ്തതായി എ.ടി.എസ് അറിയിച്ചു. ജോലിക്കായി ഈജിപ്റ്റിൽ തിരിച്ച ഇയാൾ ഒരു വർഷം മുമ്പ് ലിബിയയിൽ എത്തിപെടുകയായിരുന്നു. തുടർന്ന് സുഹൃത്ത് അലിക്കൊപ്പം ഐസിസിൽ ചേർന്ന ശേഷം യു.എസ് സഖ്യ കക്ഷികൾക്ക് എതിരെ ഇയാൾ പോരാടുകയായിരുന്നു എന്ന് പേരുവെളിപ്പെടുത്താത്ത എ.ടി.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഫോണിലൂടെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ഇയാൾ വീടുമായി ബന്ധപ്പെട്ടിരുന്നു. താംബേയുടെ ഇളയ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഏജൻസികൾ ഇയാളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. തിരിച്ചു വരാൻ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ ഐസിസ് ജീവിതത്തിൽ ഹരം കൊണ്ട താംബേ കുടുംബത്തോടും ലിബിയയിലേക്ക് ചെല്ലാൻ ക്ഷണിച്ചു. അലിയാണ് ജോലി തേടി പോയ താംബയേ ഐസിസിൽ ചേരാൻ നിർബന്ധിച്ചത്. ഒരു വർഷം മുമ്പ് സൗദിയിലെ റിയാദിൽ ഇവർ ഒരുമിച്ച് ജോലിനോക്കിയിരുന്നു. അലി ഇന്ത്യക്കാരനാണോ എന്നതിൽ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button