ന്യൂഡല്‍ഹി : കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പൂര്‍ത്തിയായി. എയിംസ് ഡയറക്ടര്‍ എം.സി മിശ്രയുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതിന് തുടങ്ങിയ ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.30 നാണ് അവസാനിച്ചത്. ആരോഗ്യവിവരം മന്ത്രി പുറത്തുവിട്ടതോടെ പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. വൃക്ക ദാനം ചെയ്യാന്‍പോലും പലരും മുന്നോട്ടുവന്നു.
ദീര്‍ഘകാലമായി പ്രമേഹരോഗ ബാധിതയായിരുന്നു 64 കാരിയായ സുഷമ സ്വരാജ്. വൃക്കയ്ക്ക് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അവര്‍ ഡയാലിസിസിന് വിധേയയായിരുന്നു. നവംബര്‍ 16 ന് കേന്ദ്രമന്ത്രി തന്നെയാണ് താന്‍ വൃക്ക മാറ്റിവെക്കലിനായി താന്‍ എയിംസിലാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.
Post Your Comments