International

പിടിയിലായ ഭീകരനെ എഫ്ബിഐ സംഘം ചോദ്യം ചെയ്തു

കൊൽക്കത്ത : പശ്ചിമബംഗാളിലെ ബിര്‍ഭുമില്‍നിന്നും പിടിയിലായ ജമാത് ഉള്‍ മുജാഹുദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയിലെ അംഗമായ മുഹമ്മദ് മസിയുദീന്‍ എന്ന ഭീകരനെ എഫ്ബിഐ സംഘം ചോദ്യം ചെയ്തു.

നേരത്തെ എന്‍ഐഎ സംഘം ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇന്ത്യയിലെ യുഎസ് പൗരന്‍മാരായിരുന്നു തന്റെ ലക്ഷ്യമെന്നു വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഈ വിവരം എഫ്ബിഐക്കു കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ്  ഏഴംഗ സംഘം ഇന്ത്യയിലെത്തിയതെന്നും, സാള്‍ട്ട്‌ലേക്കിലെ എന്‍ഐഎ ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്തെന്നുമാണ് സൂചന.

ജൂലൈ ഒന്നിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബു സുലൈമാനുമായും മുഹമ്മദ് മസിയുദീനു ബന്ധമുണ്ടെന്ന സൂചനയും എന്‍ഐഎ സംഘത്തിനു ലഭിച്ചു. ഹൗറയില്‍നിന്നു ബിര്‍ഭുമിലെത്തിയ മുഹമ്മദ് മസിയുദീനെ ജൂലൈ നാലിനാണ് റെയില്‍വേപോലീസ് സംഘങ്ങള്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button