ന്യൂഡൽഹി: ബംഗാളിലെ ടോൾബൂത്തുകളിൽ സൈന്യത്തിന്റെ സാന്നിധ്യത്തെ തുടർന്ന് മമത ബാനർജി ഉണ്ടാക്കിയ വിവാദങ്ങൾ തനിക്ക് അതീവ ദുഃഖമുണ്ടാക്കിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. മമത ബാനർജിക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്രയും അറിവും പൊതുരംഗത്ത് പരിചയവുമുള്ള ഒരാളിൽ നിന്നും ഇത്തരമൊരു നടപടി പ്രതീക്ഷില്ലെന്നും ആരോപണങ്ങൾ സൈന്യത്തിന്റെ മനോവീര്യം കെടുത്തുന്നതാണെന്നും പരീക്കർ വ്യക്തമാക്കുന്നു.
അതേസമയം സംഭവത്തിന്റെ നിജസ്ഥിതി സംസ്ഥാനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അന്വേഷിച്ചാൽ വ്യക്തമാകുമെന്നും സൈന്യത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ കുറേക്കൂടി ഉത്തരവാദിത്തം പ്രകടിപ്പിക്കണമെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. സംസ്ഥാന സർക്കാറിനോട് ആലോചിക്കാതെയാണ് സൈന്യം ടോൾ ബൂത്തുകളിൽ നിലയുറപ്പിച്ചതെന്നും നോട്ടു പിൻവലിക്കൽ വിഷയത്തിൽ പ്രതിഷേധിച്ചതിന് കേന്ദ്രസർക്കാർ തന്നോട് പകരംവീട്ടുകയാണെന്നും മമത ബാനർജി ആരോപിച്ചിരുന്നു.
Post Your Comments