ഇംഫാല്‍: പതിനാറു ജില്ലകള്‍ കൂടിചേര്‍ന്നതായിരിക്കും ഇനി മണിപ്പൂര്‍. സര്‍ക്കാരിന്റെ അംഗീകാരത്തോടെ മണിപ്പൂരിന് ഇനി ജില്ലകള്‍ കൂടി. മണിപ്പൂരില്‍ പുതിയ ഏഴു ജില്ലകള്‍കൂടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭരണ സൗകര്യത്തിനുവേണ്ടിയാണ് മണിപ്പൂര്‍ മന്ത്രിസഭയുടെ പുതിയ നീക്കം.
ജിരിബം, കാംഗ്‌പോക്പി, തെംഗൗപാല്‍, ഫാര്‍സോള്‍, കാക്ചിംഗ്, നോനെ, കാംജോംഗ് എന്നിവയാണ് പുതുതായി രൂപീകരിച്ചിരിക്കുന്ന ജില്ലകള്‍. ഇതോടെ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 16 ആയി. മുഖ്യമന്ത്രി ഇബോബി സിങാണ് പുതിയ ജില്ലകളെ പ്രഖ്യാപിച്ചത്. പുതിയ ജില്ലകള്‍ക്കായി കളക്ടര്‍മാരെയും പോലീസ് മേധാവികളെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.
Post Your Comments