വാഷിംഗ്ടണ്‍: ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയറായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയിരുന്ന ഹിലരി ക്ലിന്റണെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പിന്തള്ളിയാണ് ട്രംപ് പുരസ്‌കാരത്തിന് അര്‍ഹനായത്. മോദി ഉള്‍പ്പെടെ അന്തിമ പട്ടികയില്‍ എത്തിയ പത്തോളം പേരെയാണ് ട്രംപ് പിന്നിലാക്കിയത്.
അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് എന്നതിന് പകരം ട്രംപിനെ അമേരിക്കന്‍ വിഘടിത സംസ്ഥാനങ്ങളുടെ പ്രസിഡന്റ് എന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ചത് മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇത്രയധികം വ്യത്യസ്തമായ ശൈലിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന ഒരാളെ മുമ്പ് കണ്ടിട്ടില്ലെന്ന് ടൈം മാഗസിന്‍ മാനേജിങ് എഡിറ്റര്‍ നാന്‍സി ഗിബ്‌സ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി ഈ വര്‍ഷത്തെ സംഭവ വികാസങ്ങളെ സ്വാധീനിക്കുമെന്നും അവര്‍ പറഞ്ഞു.
ടൈം മാഗസിന്റെ റീഡേഴ്‌സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പേഴ്‌സണ്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബരാക്ക് ഒബാമ, ഡൊണള്‍ഡ് ട്രംപ്, ജൂലിയന്‍ അസാഞ്ജ്, ഹില്ലരി ക്ലിന്റണ്‍ എന്നിവരെ പിന്തള്ളിയാണ് മോദി ഒന്നാമതെത്തിയത്. 2014 ലും ഓണ്‍ലൈന്‍ റീഡേഴ്‌സ് പോളില്‍ മോദി ഒന്നാമത് എത്തിയിരുന്നു.
ആഗോളതലത്തിലും വാര്‍ത്താ തലക്കെട്ടുകളിലും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെ കണ്ടെത്താനാണ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നല്‍കുന്നത്. വര്‍ഷാവസാനമാണ് ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സമ്മാനിക്കുന്നത്.
Post Your Comments