കോട്ടയം: മുസ്ലീങ്ങള്‍ക്ക് ഹജ്ജിന് പോകാന്‍ സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നുണ്ട്. റോമിനും, ഹജ്ജിനും വിശ്വാസികള്‍ സൗജന്യമായി പോകുമ്പോള്‍ ഹിന്ദുക്കളോട് കാണിക്കുന്ന പ്രവൃത്തി ശരിയല്ലെന്ന് പിസി ജോര്‍ജ്ജ് പറയുന്നു.
എരുമേലിയില്‍നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സ്പെഷ്യല്‍ സര്‍വ്വീസിന് അമിതചാര്‍ജാണ് ഈടാക്കുന്നത്. മറ്റ് മതസ്തരുടെ ആവശ്യങ്ങള്‍ക്ക് ഖജനാവില്‍ നിന്ന് പണം കൊടുമ്പോള്‍ അയ്യപ്പന്മാരില് നിന്നും പിടിച്ചുപറിക്കുന്നത് മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയെ മതസൗഹാര്‍ദ കേന്ദ്രമാക്കി ഉയര്‍ത്തിയത് അയ്യപ്പന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ബസ് സര്‍വ്വീസ് സൗജന്യമാക്കണമെന്നാണ് തന്റെ അഭിപ്രായം. അയ്യപ്പ ഭക്തര്‍ക്ക് ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെടുന്നു.
Post Your Comments