തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമന്ദിരങ്ങളില്‍ വീണ്ടും മാറ്റം. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് തൈക്കാട് ഹൗസും, എം എം മണിക്ക് സാനഡുവും അനുവദിച്ച് സർക്കാർ ഉത്തരവായി. ചീഫ് സെക്രട്ടറിക്ക് അനുവദിച്ചിരുന്ന സുമാനുഷത്തിലായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ ആദ്യം താമസിച്ചിരുന്നത്. തൈക്കാട് ഹൗസ് നേരത്തെ മന്ത്രിമാർക്ക് അനുവദിച്ചിരുന്നില്ല.
ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് സുമാനുഷത്തിലേക്ക് മാറിയേക്കും. വൈദ്യുതി മന്ത്രി എം എം മണിക്ക് സാനഡുവാണ് അനുവദിച്ചിരിക്കുന്നത്. ഇ പി ജയരാജനാണ് നേരത്തെ സാനഡുവില്‍ താമസിച്ചിരുന്നത്.
Post Your Comments