ചെന്നൈ : ജയലളിതയുടെ നിര്യാണത്തിന് ശേഷമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ശശികലയുമായി കൂടിക്കാഴ്ച നടത്തി. ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.
അതേസമയം ശശികല പാര്‍ട്ടി തലപ്പത്തേയ്ക്ക് വരുന്നതിനെ എതിര്‍ക്കുന്ന ശക്തമായ ഒരു വിഭാഗമുണ്ടെന്നും ഇവര്‍ രഹസ്യയോഗം ചേര്‍ന്നുവെന്നും വാര്‍ത്തകളുണ്ട്. ശശികല താമസിക്കുന്ന പോയസ് ഗാര്‍നിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Post Your Comments