കൊച്ചി: പ്രമുഖ ജ്യുവല്ലറി ഗ്രൂപ്പായ അവതാര്‍ ഗോള്‍ഡിന്‍റെ തട്ടിപ്പിനിരയായവര്‍ സൂപ്പര്‍ താരം മമ്മൂട്ടിക്കെതിരെ നിയമനടപടിക്ക്. ജ്യുവല്ലറി ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ മമ്മൂട്ടിയായിരുന്നതിനാലാണിത്. നിക്ഷേപ സമാഹരണത്തിന്‍റെവേളയില്‍ ജ്യുവല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ മമ്മൂട്ടിയാണെന്നാണ് ഉടമകള്‍ പറഞ്ഞതെന്ന് നിക്ഷേപകരുടെ സമര സമിതി കണ്‍വീനര്‍ അബൂബക്കര്‍ പറഞ്ഞു. മമ്മൂട്ടിയെ വിശ്വസിച്ചാണ് പലരും രണ്ടാമതൊന്ന് ആലോചിക്കാതെ നിക്ഷേപം നടത്തിയത്. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനായത് മമ്മൂട്ടിയുടെ സാന്നിധ്യം മൂലമാണ് .അവതാര്‍ ഗോള്‍ഡ് 150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അവതാര്‍ ഗോള്‍ഡിന്‍റെ മൂന്ന് ഉടമകളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തെങ്കിലും മറ്റൊരു പ്രതിയായ നാസറിനെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്ന് പരാതിയുണ്ട്.
Post Your Comments