പുതിയ പദ്ധതിയുമായി സർക്കാർ. യുവാക്കൾക്കു സൗജന്യ ഫോൺകോളും ഇന്റർനെറ്റും ഓഫർ ചെയ്യുന്ന പുതിയ പദ്ധതിയുമായി സർക്കാർ രംഗത്ത്. കേന്ദ്ര സർക്കാറിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി പുതിയ പദ്ധതി ആവിഷ്കരിക്കുന്നത് ഗോവ സർക്കാരാണ്. ഗോവയെ പിന്തുടർന്ന് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും ഈ സൗജന്യ ടെലികോം പദ്ധതി നടപ്പാക്കാനാണു സാധ്യത.
ഗോവ സർക്കാർ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത് റിലയൻസ് ജിയോയുടെ വെൽകം ഓഫറിന്റെ ചുവടുപിടിച്ചാണ്. വോഡഫോണുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇവയിലൂടെ സൗജന്യ സിം, സൗജന്യ കോളുകൾ, സൗജന്യ ഇന്റർനെറ്റ് എന്നിവ നൽകും.ഗോവയിലെ 1.25 ലക്ഷം യുവാക്കളെ പദ്ധതിയിൽ ഉൾപെടുത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പദ്ധതിയിൽ ഉൾപ്പെടുത്തുക 16നും 30നും ഇടയിൽ പ്രായമുള്ളവരെയാണ്. 100 മിനിറ്റ് സൗജന്യ ടോക് ടൈം, 3 ജിബി ഡേറ്റ എന്നിവയാണ് സൗജന്യ പദ്ധതിയുടെ പരിധിയിൽവരിക. ഗോവ യുവസഞ്ചാർ യോജന എന്നാണ് പദ്ധതി അറിയപ്പെടുക. മറ്റു സംസ്ഥാനങ്ങൾ ഈ പദ്ധതിയുടെ വിജയസാധ്യത നിരീക്ഷിക്കുകയാണ്. ഗോവയിലെങ്കിലും റിലയൻസിനു ഭീഷണിയായിരിക്കുകയാണ് സർക്കാറിന്റെ ഈ സൗജന്യ ടെലികോം പദ്ധതി.
Post Your Comments