IndiaNews

മുത്തലാഖ്‌; ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

അലഹബാദ്; മുത്തലാഖ്‌ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. മുത്തലാഖ്‌ ഭരണഘടനാനുസൃതമായ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിലൂടെ സ്ത്രീകളില്‍ നിന്നും പുരുഷന്മാര്‍ക്ക് വിവാഹമോചനം സാധ്യമാക്കുന്ന ഇസ്‌ളാമിക ആചാരത്തിനെതിരേ അനേകം പരാതികളാണ് ഇതിനകം ഇന്ത്യയിലെ വിവിധ കോടതികളില്‍ എത്തിയിരിക്കുന്നത്. മുസ്‌ളീം വ്യക്തി നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ആചാരം ഇസ്‌ളാമിക സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള ലംഘനമാണെന്ന് കോടതി വിലയിരുത്തി. വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ല. ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ ഈ വ്യക്തി നിയമ ബോര്‍ഡുകള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. മുത്തലാഖിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇങ്ങനെ ഉത്തരവിട്ടത്.

മുത്തലാഖ്‌ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കവേയാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്‌. കേസില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മുത്തലാഖ്‌ മതാചാരത്തിന്റെ ഭാഗമാണെന്ന നിലപാടാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സ്വീകരിച്ചിരുന്നത്. എന്നാല്‍ മുത്തലാഖ്‌ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button