KeralaNews

പള്ളിമേടയിയിലെ പീഡനം: വൈദികന് ശിക്ഷ വിധിച്ചു

കൊച്ചി● പുത്തന്‍വേലിക്കരയില്‍ പതിനാലുകാരിയെ പള്ളിമേടയില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ വൈദികന് ഇരട്ട ജീവപര്യന്തം. പുത്തന്‍വേലിക്കര പള്ളി വികാരിയായിരുന്ന എഡ്വിന്‍ ഫിഗറസിനെയാണ് കോടതി ശിക്ഷിച്ചത്. തടവിന് പുറമേ 2,15000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.

2015 ഡിസംബര്‍ എട്ടിന് ആലുവ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2015 ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് കേസിനാസ്പദമായ സംഭവം. 14 കാരിയെ പള്ളിമേടയോടുചേര്‍ന്ന വികാരിയുടെ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ പ്രതിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button