India

കാര്‍ഡ് ഇടപാടുകള്‍ക്ക് വന്‍ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഇടപാടുകൾക്ക് വൻ ആനുകൂല്യവുമായി കേന്ദ്ര സർക്കാർ. ഡെബിറ്റ്, ക്രെ‍ഡിറ്റ് കാർഡ് ഉപയോഗിച്ച് പെട്രോളും ഡീസലും വാങ്ങുന്നവർക്ക് കാർഡ് ഇടപാടിലൂടെ 0 .75% (ദശാംശം 75 ശതമാനം) വിലക്കുറവ് ലഭിക്കുമെന്നും, തീയതി ഉടൻ അറിയിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്ലി വാർത്താ സമ്മേളനത്തിലാണ് അറിയിച്ചു.

മറ്റു തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു

* കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് നബാർഡ് റുപെ കാർഡ് നൽകും

* സബേർബൻ റെയിൽവേകളിൽ സീസൺ ടിക്കറ്റ് ഡിജിറ്റൽ രീതിയിൽ എടുക്കുന്നവർക്ക് 0.5% ഇളവു ലഭിക്കും. ഈ സംവിധാനം 2017 ജനുവരി ഒന്നുമുതൽ ആദ്യഘട്ടമായി മുംബൈ സബേർബൻ റെയിൽവേയിൽ നടപ്പാക്കും.

* ഡിജിറ്റൽ രീതിയിൽ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ലക്ഷത്തിന്റെ ഇൻഷുറന്‍സ് പരിരക്ഷ

* പുതിയ നോട്ടുകൾ ക്രമമനുസരിച്ച് ആർബിഐ പുറത്തുവിടും. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം ഡിജിറ്റൽ ഇടപാടുകളിലേക്ക് നീങ്ങുക

* ദേശീയ പാതകളിലെ ടോൾ 10 ശതമാനം കുറയും (കാർഡ് വഴിയുള്ള ഇടപാട് )

* ലൈഫ് ഇൻഷുറൻസ് ജനറൽ പ്രീമിയം 10 ശതമാനം കുറയും( കാർഡ് വഴിയുള്ള ഇടപാട് )

shortlink

Related Articles

Post Your Comments

Related Articles


Back to top button