ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ തമിഴ്നാട്ടില്‍ ഇതുവരെ മരിച്ചത് 77 പേരെന്ന് റിപ്പോര്‍ട്ട്. എഐഎഡിഎംകെ ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതുപോലെ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരവും പാർട്ടി പ്രഖ്യാപിച്ചു. 3 ലക്ഷം രൂപാ വീതം നഷ്ടപരിഹാരം നൽകാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
ഈ മരണങ്ങൾക്കു പുറമെ 30ലധികം പേര് ആത്മഹത്യശ്രമം നടത്തിയതായും എഡിഎംഎകെ വക്താക്കള്‍ വ്യക്തമാക്കുന്നു. പക്ഷെ ജയലളിതയെ ആദ്യമായി സെപ്തംബര്‍ 22 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും മുതലാണോ അതോ ഹൃദയസ്തംഭനമുണ്ടായി ഡിസംബര്‍ 4ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണോ ഈ മരണസംഖ്യയെന്ന് എഡിഎംകെ വ്യക്തമാക്കുന്നില്ല.
മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഇവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആത്മഹത്യാശ്രമം നടത്തിയവരുടെ എല്ലാ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. അമ്മയുടെ വിയോഗ വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന് കൈവിരല്‍ മുറിച്ചു കളഞ്ഞ ഉഗയനൂരിലെ അമ്മ ആരാധകന്റെ ചികിത്സയ്ക്കായി 50000 രൂപാ അനുവദിക്കുമെന്നും പാര്‍ട്ടി ഇറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
Post Your Comments