തിരുവനന്തപുരം: എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ച് വീണ്ടും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരനെത്തി. ഇരുമുന്നണികളും ഫ്‌ളാറ്റ് മാഫിയകളെ സംരക്ഷിക്കുകയാണെന്ന് മുരളീധരന്‍ പറയുന്നു. ക്വാറി മാഫിയ്ക്ക് പിന്നാലെ ഫ്‌ളാറ്റ് മാഫിയകളെയും ഇവര്‍ സംരക്ഷിക്കുകയാണ്.
1500 ചതുരശ്ര അടിയില്‍ താഴെയുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് പിഴചുമത്തി നിയമാനുസൃതമാക്കാന്‍ അനുമതി നല്‍കുന്നത് വന്‍ കെട്ടിട ഉടമകളേയും റിസോര്‍ട്ട് ഉടമകളേയും സഹായിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന് അല്‍പമെങ്കിലും ആര്‍ജവമുണ്ടെങ്കില്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും മുരളീധരന്‍ പറയുന്നു.
സര്‍ക്കാരിന്റെ ഭാഗമായിരുന്ന് വി.എസ് നടത്തുന്ന പ്രസ്താവനകളെ തികഞ്ഞ പുച്ഛത്തോടെ മാത്രമേ ജനം കാണുകയുള്ളൂ. തണ്ണീര്‍ത്തടം നികത്തിയും നിയമങ്ങള്‍ കാറ്റില്‍പറത്തിയും നിര്‍മിച്ച പല റിസോര്‍ട്ടുകള്‍ക്കും കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മുന്‍പ് എല്‍ഡിഎഫ് ഇതിനെ എതിര്‍ത്തെങ്കിലും ഇപ്പോള്‍ അതേ വഴിയില്‍ തന്നെയാണ് ഇവരുടെയും നീക്കമെന്നും മുരളീധരന്‍ ആരോപിക്കുന്നു.
Post Your Comments