ഓരോരുത്തരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവരവരുടെ വിശ്വാസമാണ്. പലപ്പോഴും പല വിശ്വാസങ്ങളും നമ്മുടെ ലോകമുണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്നതാണ്. ദിവസവും നാളുമൊക്കെ നോക്കി വ്രതവും മറ്റും അനുഷ്ഠിക്കുന്നവരാണ് നമ്മളില്‍ പലരും. ഓരോ ആഴ്ചയിലും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ചില കാര്യങ്ങൾ ചില ദിവസങ്ങളിൽ ചെയ്താൽ മാത്രമേ അതിന്റെ പൂർണ്ണ ഗുണം നമുക്ക് ലഭിക്കുകയുള്ളു .
ബൃഹസ്പതിയുടെ ദിവസമാണ് വ്യാഴാഴ്ച. ഭാഗ്യവും ഐശ്വര്യവും കൊണ്ടു വരുന്ന ദിവസം എന്ന് വേണമെങ്കില്‍ വ്യാഴാഴ്ചയെ കണക്കാക്കാം. വ്യാഴാഴ്ച വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഐശ്വര്യവും സമ്പത്തും വരും എന്നാണ് പറയപ്പെടുന്നത്. അതുപോലെ വ്യാഴാഴ്ച ദിവസം ദാനം നല്‍കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. വ്യാഴാഴ്ച വ്രതം എടുത്താല്‍ ഇത് ആരോഗ്യപരമായും സാമ്പത്തികപരമായും അഭിവൃദ്ധി വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ വ്യാഴാഴ്ച ദിവസങ്ങളിൽ ശിവന് മഞ്ഞലഡു നിവേദിയ്ക്കുന്നതും നിങ്ങളുടെ ഐശ്വര്യം ഇരട്ടിയ്ക്കും എന്നാണ് വിശ്വാസം.
വാഴയെ പൂജിയ്ക്കുന്നതും വ്യാഴാഴ്ചകളില്‍ സ്ഥിരമാക്കുക. ഇത് ആരോഗ്യത്തേയും ഭാഗ്യത്തേയും കൂടെക്കൂട്ടും. മഞ്ഞ നിറമുള്ള വസ്ത്രം ധരിയ്ക്കുന്നതും വ്യാഴാഴ്ചകളില്‍ നല്ലതാണ്. ഇത് കുടുംബത്തിന്റെ സന്തോഷം വര്‍ദ്ധിപ്പിക്കും. വിഷ്ണുവിന് അഭിഷേകം നടത്തുന്നതും വ്യാഴാഴ്ചകളില്‍ ശീലമാക്കുക. ഇത് കുടുംബത്തില്‍ ലക്ഷ്മീ ദേവിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കും.
Post Your Comments