Gulf

സൗദി അറേബ്യയില്‍ പ്ലാസ്റ്റിക് നിരോധിക്കുന്നു

റിയാദ്: പ്ലാസ്റ്റിക് വസ്തുക്കളെ പൂര്‍ണമായി ഒഴിവാക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നു. പ്ലാസ്റ്റിക് ടിന്‍, നൈയ്‌ലോണ്‍ ഷീറ്റ്, കവറുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് നിരോധിക്കും. പ്ലാസ്റ്റിക് ടിന്‍, നൈയ്‌ലോണ്‍ ഷീറ്റ് എന്നിവയില്‍ ഭക്ഷണം പൊതിയുന്ന പരിപാടി നിര്‍ത്തണമെന്ന കര്‍ശന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

പാക്കിങ് വസ്തുക്കളുടെ ദൂഷ്യത്തെക്കുറിച്ച് പഠിക്കാന്‍ തദ്ദേശഭരണ മന്ത്രാലയം പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഗോളാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് നിരോധം നടപ്പിലാക്കിവരുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ ആരോഗ്യം പരിഗണിച്ച് സൗദിയിലും പ്ലാസ്റ്റിക് നിരോധത്തിന് തദ്ദേശഭരണ മന്ത്രാലയം നീക്കം ആരംഭിച്ചത്.

ഹോട്ടലുകള്‍ക്കും, ബേക്കറികള്‍ക്കും ഇതേക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഭക്ഷണ പാക്കിങിന് സ്വീകരിക്കേണ്ട രീതിയുമായി ബന്ധപ്പെട്ട നിയമാവലി തദ്ദേശഭരണ വകുപ്പ് ഉടന്‍ പുറത്തിറക്കും. പാക്കിങിന് ഉപയോഗിക്കാന്‍ പറ്റുന്ന മറ്റ് മാര്‍ഗങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും നല്‍കും. പല കാര്യങ്ങള്‍ക്കും കടലാസ് പാക്കുകള്‍ ഉപയോഗിക്കണമെന്നാണ് പറയുന്നത്.

നല്ല ചൂടോടെയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിയുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള ബോധവത്കരണവും നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button