മുംബൈ: ഒപെക് എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ധാരണയിലെത്തിയതിനെത്തുടര്‍ന്ന് ആഗോള എണ്ണവില ബാരലിന് 60 ഡോളറിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം പെട്രോൾ വില 80 ലും ഡീസൽ വില 68 ലേക്കും എത്തിയേക്കും.
ഉത്പാദനത്തില്‍ 12 ലക്ഷം ബാരലിന്റെ കുറവു വരുത്താനാണ് ഒപെകിന്റെ തീരുമാനം. പുതുവര്‍ഷത്തില്‍ തീരുമാനം നടപ്പിലാകും. അടുത്ത വര്‍ഷം മാര്‍ച്ചോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 55 ഡോളറിലേക്ക് എത്തുമെന്നാണ് വിവരം. അതായത് അടുത്ത മൂന്ന്, നാല് മാസത്തിനുള്ളില്‍ രാജ്യത്തെ ഇന്ധന വിലയില്‍ അഞ്ചുമുതല്‍ എട്ടുശതമാനം വരെ വര്‍ധനയുണ്ടാകും.
Post Your Comments