ചെന്നൈ മറീനാബീച്ചില്‍ സാഗരത്തെയും സാഗരസമാനമായ അനുയായി വൃന്ദത്തെയും സാക്ഷി നിര്‍ത്തി ജയലളിതയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് നിഴലായി കൂടെയുണ്ടായിരുന്ന ശശിലകലാ നടരാജനും ഒരു യുവാവുമാണ്.
ആരാണ് അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്ന ഊഹാപോഹം സജീവമായി നിലനിന്നിരുന്നു. ശശിലകലയുടെ അനന്തരവള്‍ ഇളവരശിയുടെ മകന്‍ വിവേക്ആയിരിക്കും അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നായിരിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ജയലളിതയുടെ മരണപ്പെട്ട സഹോദരന്‍ ജയകുമാറിന്റെ മകന്‍ ദീപക് ജയകുമാറാണ് ശശികലക്കൊപ്പം അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജയലളിതയുടെ ഉറ്റബന്ധുവായിരുന്നെങ്കിലും മാധ്യമങ്ങളുടെ കണ്ണുകള്‍ക്ക് എക്കാലവും അജ്ഞാതമായിരുന്നു ദീപക്കിന്റെ ജീവിതം. ചെന്നൈയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് ദീപക്. ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ദീപക്കിന്റെ സഹോദരി ദീപ ജയകുമാര്‍ സന്ദര്‍ശനത്തിന് എത്തിയെങ്കിലും പ്രവേശം അനുവദിച്ചിരുന്നില്ല. 1995 സെപ്റ്റംബറില്‍ ജയലളിത മുന്‍കൈയെടുത്ത് വളര്‍ത്തുപുത്രന്‍ വിഎന്‍ സുധാകരന്റെ ആര്‍ഭാട വിവാഹം നടത്തിയ ശേഷം കുടുംബാംഗങ്ങളുമായി അമ്മ അകലത്തിലായിരുന്നു.
Post Your Comments