അഹമ്മദാബാദ് ● ഗുജറാത്തിൽ പലന്‍പൂരില്‍ ഡോ. ബി.ആർ അംബേദ്ക്കറുടെ 61–ാം ചരമവാർഷിക ദിനത്തിൽ 155 ദളിതുകൾ ബുദ്ധമതം സ്വീകരിച്ചു. ബനസ്ക്കന്ത ജില്ലയിൽനിന്നുള്ളവരായിരുന്നു മതം മാറിയവരില്‍ കൂടുതലും. കുച്ച് ജില്ലയിൽനിന്നുള്ള ദളിതുകളും ചടങ്ങിൽ പങ്കെടുത്തു. ബനസ്ക്കന്ത ജില്ലാ ദളിത് സംഗതൻ ആണ് രാംപയർ ക്ഷേത്രത്തിൽ നടന്ന ചടങ്ങ് സംഘടിപ്പിച്ചത്. ‘മഹാപരിനിർവാൺ ദിവസ്’ എന്ന പേരിൽ നടത്തിയ പരിവർത്തന ചടങ്ങിന് ബനസ്ക്കന്ത കളക്ടർ അനുമതി നിഷേധിച്ചിരുന്നു.
Post Your Comments