ന്യൂഡല്‍ഹി : അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് ആദരം അര്‍പ്പിച്ച പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാജ്യത്തിന് മികച്ചയൊരു നേതാവിനെയും ഭരണാധികാരിയെയും നഷ്ടമായെന്ന് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി പറഞ്ഞു. തമിഴ്, തെലുങ്ക്, കന്നട സിനിമ മേഖലയ്ക്കും ജയലളിത നിരവധി സംഭാവനങ്ങള്‍ നല്‍കിയിട്ടുണ്ട്. തമിഴ് ജനതയെ മുന്‍നിരയിലേക്ക് ഉയര്‍ത്തുന്നതില്‍ അവര്‍ വഹിച്ച പങ്ക് വലുതാണെന്നും ഹമീദ് അന്‍സാരി അനുസ്മരിച്ചു. ധൈര്യശാലിയും ജനപ്രിയയുമായ നേതാവിനെയാണ് നഷ്ടമായതെന്ന് ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന് പറഞ്ഞു. അനുയായികള്‍ക്ക് അമ്മയായിരുന്ന അവര്‍ ശക്തയായ നേതാവായിരുന്നുവെന്നും സ്പീക്കര്‍ അനുസ്മരിച്ചു.
Post Your Comments