തിരുവനന്തപുരം : അന്തരിച്ച ജയലളിതയ്ക്ക് അനുശോചനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. “ഇന്ത്യ കണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭയായിരുന്നു ജയലളിതയെന്നും, സവിശേഷമായ നേതൃപാടവം, അത്യപൂർവ്വമായ ഭരണനെെപുണ്യം എന്നിവ ഇന്ത്യൻ രാഷ്ട്രീയത്തിൽ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിനു ഉടമയാക്കിയെന്നും” അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.
“കേരളവുമായി സവിശേഷ ബന്ധം പുലർത്തിയിരുന്ന ജയലളിത തമിഴർക്കും മലയാളികൾക്കുമിടയിൽ സാഹോദര്യം നിലനിർത്തുന്നതിനു വേണ്ടി പരിശ്രമിച്ചിരുന്നു. ജയലളിതയുടെ വിയോഗം മൂലമുണ്ടാകുന്ന നഷ്ടം തമിഴ്നാടിനു മാത്രമല്ല ഇന്ത്യയ്ക്കും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം സാഹോദര്യഭാവത്തോടെ അയലൽപക്കത്ത് നിലകൊണ്ടിരുന്ന ഒരു ഭരണാധികാരിയെയാണ് നഷ്ടപ്പെടുന്നത്. ബന്ധപ്പെട്ട എല്ലാവരുടെയും തീവ്രമായ ദുഃഖത്തിൽ പങ്കുചേരുന്നതായും , ഹൃദയപൂർവമായ അനുശോചനം രേഖപ്പെടുത്തുന്നതായും.” അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു
Post Your Comments