
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം ചെന്നൈ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ ഒരു നോക്കു കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും പാര്‍ട്ടിപ്രവര്‍ത്തകരടക്കം വന്‍ ജനാവലിയാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത് . മറീന ബീച്ചിലെ എംജി.ആര്‍ സ്മാരകത്തോട് ചേര്‍ന്നാവും ജയലളിതയുടെ അന്ത്യവിശ്രമം ഒരുക്കുന്നത് .ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് തമിഴ്‌നാട്ടില്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments