KeralaIndiaUncategorized

ജയലളിതയുടെ നിര്യാണത്തിൽ വി എസ്സ് അച്യുതാനന്ദൻ അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം : അന്തരിച്ച തമിഴ് നാട് മുഖ്യമന്ത്രി ജയലളിതക്ക് ഭരണപരിഷ്കാരകമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ അനുശോചനം അറിയിച്ചു. “ജനപ്രിയ സിനിമാതാരം എന്ന നിലയിൽ രാഷ്ട്രീയത്തിന്റെ പടവുകൾ കയറി ദ്രാവിഡ ജനഹൃദയങ്ങളിൽ മുന്നേറ്റമുണ്ടാക്കുകയും ചിരപ്രതിഷ്ഠ നേടുകയും ചെയ്ത അപൂർവ്വ വ്യക്തിത്വമായിരുന്നു ജയലളിതയുടേത്.”എന്ന് വി.എസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. സാധാരണക്കാരായ തമിഴ് ജനവിഭാഗത്തിന്റെ ദൈനംദിന ജീവിതാവശ്യങ്ങൾ കണ്ടറിഞ്ഞ് ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചത് ജയലളിതയെ വ്യത്യസ്തയാക്കി. . ജയലളിതയുടെ അകാല വിയോഗത്തിൽ തമിഴ് ജനങ്ങൾക്കുണ്ടായ ദു:ഖത്തിൽ താനും പങ്കുചേരുന്നതായും വി.എസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button