ചെന്നൈ: അഞ്ചു തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി പൊതുരംഗത്ത് നിറഞ്ഞുനിന്ന ജയലളിതയെന്ന അതികായയുടെ വ്യക്തി ജീവിതത്തെ കുറിച്ച്് അധികമാര്‍ക്കും അറിയില്ല. തന്റെ സ്വകാര്യ ജീവിതത്തെ അങ്ങനെ തന്നെ സംരക്ഷിക്കാന്‍ ജയലളിതയും ശ്രമിച്ചിരുന്നു എന്നതാണ് വാസ്തവം. ആ തമിഴകത്തെ അമ്മയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍:
1) രാഷ്ട്രീയം ജയലളിതയുടെ സ്വാഭാവിക ആഗ്രഹമായിരുന്നില്ല. ഒരു അഭിഭാഷക ആകാനായിരുന്നു വളര്‍ന്നപ്പോള്‍ ജയലളിത ആഗ്രഹിച്ചിരുന്നത്
2) ഗിന്നസ് റെക്കാഡില്‍ ഇടം പിടിച്ച ഏറ്റവും വലിയ വിവാഹ സത്കാരം നടത്തിയതും ജയലളിതയാണ്. 1995ല്‍ മുഖ്യമന്ത്രി ആയിരിക്കെ തന്റെ വളര്‍ത്തു മകന്‍ സുധാകരന്റെ വിവാഹത്തിനായിരുന്നു ഇത്. ചെന്നൈയിലെ 50 ഏക്കര്‍ സ്ഥലത്ത് 1.5 ലക്ഷം അതിഥികളാണ് വിവാഹ സത്കാരത്തിന് എത്തിയത്.
3) പുസ്തകപ്പുഴു ആയിരുന്നു ജയലളിത. തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിനിടയിലും വായിക്കാന്‍ അവര്‍ സമയം കണ്ടെത്തിയിരുന്നു. യാത്ര ചെയ്യുന്ന സമയത്ത് പുസ്തകങ്ങള്‍ കൂടെ കരുതുകയും ചെയ്തിരുന്നു.
4) ബോളിവുഡില്‍ ചെറിയൊരു സിനിമാ ജീവിതകാലം ജയലളിതയ്ക്കുണ്ടായിരുന്നു. തമിഴില്‍ തിളങ്ങി നില്‍ക്കവെ ധര്‍മേന്ദ്രയ്‌ക്കൊപ്പം ഇസാദ് എന്ന സിനിമ അടക്കം ഏതാനും ഹിന്ദി ചിത്രങ്ങളില്‍ ജയലളിത അഭിനയിച്ചു.
5)1997ല്‍ ഇനി സ്വര്‍ണം ധരിക്കില്ലെന്ന് ജയലളിത ശപഥം ചെയ്തു. പിന്നീട് അത് തുടരുകയും ചെയ്തു.
Post Your Comments