ചെന്നൈ: രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച ജയലളിതയ്ക്ക് പിന്നീട് അങ്ങോട്ട് വിജയത്തിന്റെ നാളുകളായിരുന്നു. എന്നാല്‍, എവിടെയോ ജയയ്ക്ക് ഒന്നു കാലിടറി. തമിഴകത്തെ കാല്‍ച്ചുവട്ടിലാക്കിയ പുരട്ചി തലൈവിയ്ക്ക് തെരഞ്ഞെടുപ്പ് ഗോദയില്‍ ഒരിക്കല്‍ മാത്രമേ കാലിടറിയിട്ടുണ്ടാകൂ.
ജയലളിതയെ തോല്‍പ്പിച്ച ആ വ്യക്തി മറ്റാരുമല്ല ഇജി സുഗവനം എന്ന ഡിഎംകെ നേതാവായിരുന്നു. 1996ലെ തിരഞ്ഞെടുപ്പിലായിരുന്നു ജയലളിത ആദ്യമായും അവസാനമായും തോറ്റത്. ബര്‍ഗുര്‍ മണ്ഡലത്തില്‍ മത്സരിച്ച ജയയെ അന്ന് തോല്‍പ്പിച്ച് കിംഗ് മേക്കറായ വ്യക്തിയാണ് ഇജി സുഗവനം. നേരത്തെ ജയലളിതയോട് മത്സരിച്ചു തോറ്റ പ്രതികാരം സുഗവനത്തിന് അന്നുണ്ടായിരുന്നു.
അന്ന് അദ്ദേഹം തന്റെ പ്രതികാരം വീട്ടി. 1989 ലും, 1991ലും ബര്ഗുറില് തോറ്റ സുഗവനം 1996 ല്‍ നേടിയതാകട്ടെ സാക്ഷാല്‍ പുരട്ചി തലൈവിയെ അട്ടിമറിച്ച് നേടിയ വന്‍വിജയം. വിജയത്തോടെ ജയലളിതയെ തോല്‍പ്പിച്ച ഏകനേതാവ് എന്ന ബഹുമതിയും സുഗവനത്തിന് സ്വന്തമായി. എന്നാല്‍, പിന്നീട് ജയലളിതയെ മറികടയ്ക്കാന്‍ ആര്‍ക്കുമായില്ല.
Post Your Comments