International

മുഖം മൂടിയ വസ്ത്രം നിരോധിക്കണമെന്ന് ആയ്ഞ്ചല മെര്‍ക്കല്‍

ജര്‍മ്മനി: രാജ്യത്ത് മുഖം മൂടിയ വസ്ത്രം ധരിക്കുന്നത് നിരോധിക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആയ്ഞ്ചല മെര്‍ക്കല്‍. മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിയമപരമായി സാധ്യമായ ഇടങ്ങളിലെല്ലാം നിരോധിക്കണമെന്നും ആയ്ഞ്ചല പറയുന്നു. ഈ ആവശ്യവുമായി പലരും രംഗത്തുവരുന്നു.

കാലങ്ങളായി ഇങ്ങനെയൊരു ആവശ്യം നിലനില്‍ക്കുന്നുണ്ട്. ഇസ്ലാമിക വേഷം രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി തോമസ് ഡി മയ്‌സയര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മുഖം മറച്ചുള്ള വസ്ത്രധാരണ ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനും തടസ്സമാകുന്നുവെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.

നിയമം നടപ്പാകുകയാണെങ്കില്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നത് ശിക്ഷയര്‍ഹിക്കുന്ന കുറ്റമാകും. മുസ്ലീം സമൂഹത്തിന് സഹായഹസ്തമായി എത്തിയിരുന്ന ആയ്ഞ്ചലയാണ് ഇപ്പോള്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 10 ലക്ഷം മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മനിയുടെ വാതില്‍ തുറന്നു കൊടുത്തത് ആയ്ഞ്ചല മെര്‍ക്കലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button