അടുത്ത മാസം മുതൽ ചില ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല. ആൻഡ്രോയ്ഡിൽ 2.1, 2.2 വേർഷനുകളിലുള്ള ഫോണുകളിലും വിൻഡോസ് 7 ഉം അതിനു മുൻപുമുള്ള വേർഷനുകളിലും, ആപ്പിളിന്റെ ഐഫോൺ 3ജിഎസ്, ഐഒഎസ്6ൽ പ്രവർത്തിക്കുന്ന മോഡലുകളിലുമാണ് വാട്സ്ആപ്പ് ലഭ്യമാകില്ല എന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.
പുത്തൻ ഫീച്ചറുകൾ നൽകാനുള്ള ശേഷി ആദ്യ തലമുറ സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഇല്ല എന്ന കാരണത്താലാണ് ഈ തീരുമാനം. ഡിസംബർ അവസാനത്തോടെ വാട്സ്ആപ്പിന്റെ പുതിയ തീരുമാനം പ്രാബല്യത്തിൽവരുമെന്നാണറിയുന്നത്. അതേസമയം ബ്ലാക്ബെറി 10, നോക്കിയ എസ്40, സിംബിയാൻ എസ്60 തുടങ്ങിയ ഫോണുകൾക്ക് ജൂൺ വരെ ഇളവ് നൽകിയിട്ടുണ്ട്
Post Your Comments