NewsIndia

നേതാജി വിമാനാപകടത്തില്‍ മരിച്ചതിന്റെ തെളിവുകളുമായി അനന്തരവന്റെ മകന്‍

കൊല്‍ക്കത്ത: നേതാജി സുബാഷ് ചന്ദ്രബോസ് 1945 ഓഗസ്റ്റ് 18ന് തായ്‌വാനിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് അനന്തരവന്റെ മകനും ഗവേഷകനുമായ ആശിഷ് റായി. ജപ്പാനിലെ രെന്‍കോജി ക്ഷേത്രത്തിലുള്ള ചിതാഭസ്മം ഇന്ത്യയിലേക്ക് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട റായി 1945ല്‍ നടന്ന വിമാനാപകടത്തില്‍ ബോസ് മരിച്ചതായും സോവിയറ്റ് യൂണിയനില്‍ അദ്ദേഹം പ്രവേശിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന മൂന്നു റിപ്പോര്‍ട്ടുകളുണ്ടെന്ന് പറഞ്ഞു. ചിതാഭസ്മത്തിന്റെ ഡി.എന്‍.എ പരിശോധന നടത്താന്‍ സാധിക്കുമെങ്കില്‍ അത് ചെയ്യണമെന്നാണ് കരുതുന്നതെന്നും റായി വ്യക്തമാക്കി.

ജപ്പാന്‍ സര്‍ക്കാര്‍ നല്‍കിയ രണ്ടു റിപ്പോര്‍ട്ടുകളില്‍ വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചതായി വ്യക്തമായി പറയുന്നുണ്ട്. മറ്റൊരെണ്ണം റഷ്യന്‍ സര്‍ക്കാരിന്റെ രേഖയാണ്. അതില്‍ അന്നത്തെ സോവിയറ്റ് യൂണിയനില്‍ 1945ലോ അതിനു ശേഷമോ അദ്ദേഹം പ്രവേശിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. മാത്രമല്ല യു.എസ്.എസ്.ആറില്‍ അദ്ദേഹം തടവിലാക്കപ്പെട്ടിട്ടില്ലെന്നും റായി പറയുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ റഷ്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ തന്നെ സഹായിക്കുമെന്ന് വിശ്വസിച്ചിരുന്നതിനാല്‍ നേതാജിക്ക് അവിടേക്ക് പോകാന്‍ പദ്ധതികളുണ്ടായിരുന്നിരിക്കാം എന്നും അദ്ദേഹം പറയുന്നു. നേതാജിയോട് എല്ലാവര്‍ക്കുമുള്ള വൈകാരികമായ അടുപ്പം തനിക്ക് അറിയാമെങ്കിലും സത്യം അംഗീകിച്ചകരിച്ചേ മതിയാകുവെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button