റിയാദ്: കൂടുതൽ സ്വദേശികൾക്ക് തൊഴില്‍ ലഭൃമാക്കുന്നതിനുള്ള പദ്ധതി സൗദി അറേബൃയില്‍ ആവിഷ്കരിക്കുന്നതായി റിപ്പോര്‍ട്ട്. നാലു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷൃമിടുന്നത്. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാനുള്ള സാഹചരൃമുണ്ടാക്കുകയും വിദേശികളുടെ സ്ഥാനത്ത് കൂടുതലായി സ്വദേശിളെ നിയമിക്കുക എന്ന ലക്ഷൃവുമായാണ് സൗദിയില്‍ നാലു വര്‍ഷത്തെ സമയ ദൈര്ഘൃത്തിലുള്ള പദ്ധതി ആരംഭിക്കുന്നത്. ഈ പദ്ധതിക്ക് രുപം നല്‍കുന്നത് പതിനഞ്ചോളം മന്ത്രാലയങ്ങളുടെയും മറ്റും സഹകരണത്തിലാണ്. ഇതിന്റെ ഭാഗമായി വൃവസായാവശൃങ്ങള്ക്കുള്ള ഉപകരണം നിര്‍മ്മിക്കുന്ന പദ്ധതിക്ക് വാണിജൃ മന്ത്രാലയവും ആരോഗൃ മന്ത്രാലയം നഴ്സ്മാര്, ടെക്നീഷൃന്മാര്, ഡോക്ടര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിനും നേതൃത്വം വഹിക്കും.
ടെലി കമ്മൃൂണിക്കേഷന്‍ മന്ത്രാലയമായിരിക്കും മൊബൈല്‍ ഫോണ്‍ ഷോപ്പുകളുകടക്കമുള്ള ടെലി കമ്മൃുണിക്കേഷന് മേഖലയില്‍ തൊഴില്‍ സാഹചരൃമൊരുക്കുന്നതിന് നേതൃത്വം വഹിക്കുക. കാര്‍ഷിക, തൊഴില്‍, വിദൃാഭൃാസ, മന്ത്രാലയങ്ങളും അതാത് മേഖലകളില്‍ കൂടുതല്‍ സ്വദേശി യുവാക്കൾക്ക് ജോലി കണ്ടെത്തുന്നതിനുള്ള നേതൃത്വം നല്‍കും.
ഇപ്പോള്‍ 80 ശതമാനവും വിദേശികളാണ് സൗദിയിലെ തൊഴില്‍ മേഖലയിലെന്നാണ് വിവിധ മന്ത്രാലയങ്ങളുടെ വിലയിരുത്തല്‍. സ്വദേശികള്‍ അപ്രായോഗികമെന്ന് കരുതി വിട്ടുനില്‍ക്കുന്ന മേഖലകളില്‍ പരിശീലനം നല്കി സൗദി യുവാക്കളെ തൊഴിലെടുക്കുവാന്‍ പ്രാപ്തരാക്കുകയാണ് വിവിധ മന്ത്രാലയങ്ങളുടെ ലക്ഷൃം. സല്മാന് രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിവിധ മന്ത്രാലയങ്ങള്‍ പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
Post Your Comments