ആപ്പിൾ,സാംസങ് ,ഗൂഗിൾ മുതലായ മുഖ്യധാരാ കമ്പനികളുടെ പ്രീമിയം സ്മാർട്ട് ഫോണുകളോട് മത്സരിക്കാൻ എൽജി തങ്ങളുടെ പുത്തൻ പ്രീമിയം സ്മാര്‍ട്ട് ഫോണായ എല്‍ജി വി20 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ സെപ്തംബറില്‍ കൊറിയയിൽ ആദ്യമായി ഇറക്കിയ ഫോൺ തിങ്കളാഴ്ച ഇന്ത്യയില്‍ എത്തുമെങ്കിലും വില സംബന്ധിച്ച കാര്യങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏകദേശം 54,999 രൂപയ്ക്കും 60,000 രൂപയ്ക്കും ഇടയിലായിരിക്കും വില.
5.7 ഇഞ്ച് ക്യൂഎച്ച്ഡി ഐപിഎസ് ഡിസ്പ്ലേ ഉള്ള ഫോൺ റെസല്യൂഷന്‍ 1440X2560 പിക്സലാണ്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസ്സർ ഉള്ള ഫോണിന് 4ജിബിയാണ് റാം ശേഷി. 16എംപി പ്രൈമറി ക്യാമറയും, 8 എംപി സെക്കൻഡറി ക്യാമറയും ഉള്ള വി 20 ക്ക് 32,64 ജിബി ഇന്‍ബില്‍ട്ട് മെമ്മറിയുള്ള രണ്ട് പതിപ്പുകളാണുള്ളത്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ മെമ്മറി വര്‍ദ്ധിപ്പിക്കാം. 3200 എംഎഎച്ച് ബാറ്റെറിയുള്ള ഫോണിന് ജീവൻ നൽകുന്നത് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് 7.0 ആണ്. 4ജി സപ്പോര്‍റട്ടോടു കൂടിയ ഫോൺ ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് എൽജിയുടെ പ്രതീക്ഷ.
Post Your Comments