കണ്ണൂര്‍● പുഴയില്‍ നിന്ന് കണ്ടെത്തിയ അയ്യപ്പവിഗ്രഹം കാണാന്‍ ഭക്തഞങ്ങളുടെ പ്രവാഹം. ചെറുപുഴ കാര്യങ്കോട് പുഴയിലെ ആവുള്ളാങ്കയത്തില്‍ നിന്ന് ശനിയാഴ്ച വിഗ്രഹം കണ്ടെത്തിയത്. വിവരം നാട്ടില്‍ പരന്നതോടെ വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ വിഗ്രഹം കാണാനായി എത്തിക്കൊണ്ടിരിക്കുകയാണ്. വരുന്നവര്‍ കാണിക്ക സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.
ശനിയാഴ്ച രാവിലെ പുഴയില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്നവരാണ് കരിങ്കല്ലില്‍ തീര്‍ത്ത വിഗ്രഹവും പീഠവും കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ അത് പുറത്തെടുത്ത് കരയില്‍ പ്രതിഷ്ഠിക്കുകയായിരുന്നു.
Post Your Comments