
തിരുവനന്തപുരം: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുമ്പോള്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറയുന്നതിങ്ങനെ. ജയലളിതായുഗം അവസാനിക്കുന്നത് തമിഴ്നാട് രാഷ്ട്രീയത്തിന് ഗുണം ചെയ്യുമെന്ന് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം, സുരേന്ദ്രന്റെ പോസ്റ്റിനുനേരെ വിമര്‍ശകരുടെ ഒരു പ്രവാഹം തന്നെയായിരുന്നു.
വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡ രാഷ്ട്രീയം പതുക്കെ ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു. പനീര്‍ശെല്‍വത്തിന്റെ കീഴില്‍ വളരെയൊന്നും മുന്നോട്ട് പോകാന്‍ എഐഡിഎംകെയ്ക്കു കഴിയില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.
രണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ ജയലളിതയെക്കുറിച്ചും തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ചും പരാമര്‍ശിക്കുന്നത്. സുരേന്ദ്രന്റെ പോസ്റ്റ് വായിക്കാം…
Post Your Comments