ചെന്നൈ : ഹൃദയസ്തംഭനത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചികിൽസയോട് പ്രതികരിക്കുന്നതായി വിവരം. എയിംസിൽ നിന്നെത്തിയ നാലംഗ സംഘം ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാർ നൽകുന്ന ചികിൽസയോട് ജയലളിത പ്രതികരിക്കുന്നുവെന്ന് അണ്ണാ ഡിഎംകെ വക്താവ് ആണ് അറിയിച്ചത്.
അതേസമയം, ഡോക്ടർമാരുടെ മികച്ച ശ്രമങ്ങൾക്കിടയിലും മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യം ഗുരുതര നിലയിലാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇസിഎംഒ എന്ന ഉപകരണത്തിന്റെ സഹായത്തോടെ ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ കൃത്രിമമായി നിര്‍വ്വഹിച്ചാണ് ഇപ്പോള്‍ ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.
Post Your Comments