ചെന്നൈ: ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നതിനിടെ തമിഴ്‌നാട്ടിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അതീവ സുരക്ഷാനിര്‍ദ്ദേശം നല്‍കി.. 9 കമ്പനി ദ്രുതകര്‍മ്മ സേനയും ചെന്നൈയിലെത്തും. ജയലളിതയുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത് യന്ത്രസഹായത്താലാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അണ്ണാ സര്‍വകലാശാലയുടെ തിങ്കളാഴ്ചയിലെ പരീക്ഷകള്‍ മാറ്റിവച്ചു.
Post Your Comments