
കോട്ടയം : നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ്സിന് അടിയില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു. ഒളശ സ്വദേശിനി അരുണിമ (12) ആണ് മരിച്ചത്. ബസ് സ്റ്റാന്‍ഡിലൂടെ നടന്ന് പോകുന്നതിനിടെ അരുണിമയെയും ബന്ധുവിനെയും ബസ് ഇടിച്ചു. നിലത്തുവീണ അരുണിമയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. പരിക്കേറ്റ ബന്ധുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അരുണിമയുടെ മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments